വലിയ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും: ക്വാഡ് സഖ്യത്തിൽ പങ്കാളിയാവരുത്,ബംഗ്ളാദേശിനെതിരെ ചൈനയുടെ ഭീക്ഷണി


വിഷയത്തിൽ ധാക്കയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ലി

ബെയ്ജിംഗ് : ക്വാഡ് സഖ്യത്തിൽ (Quad Alliance) പങ്കാളിയായാൽ ഇരു രാജ്യങ്ങളുടെ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനെ അത് ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശിന് ചൈനയുടെ ഭീക്ഷണി. ബംഗ്ലാദേശിലെ ചൈനീസ് അംബാസിഡർ ലി ജിമിംഗ് ആണ് ഭീഷണിയുമായി രംഗത്ത് എത്തിയത്.

വിഷയത്തിൽ ധാക്കയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ലി നിലപാട് വ്യക്തമാക്കിയത്. സഖ്യത്തിൽ ബംഗ്ലാദേശ് പങ്ക് ചേർന്നാൽ അതിന്റെ ഭവിഷ്യത്തുകൾ  രാജ്യം അനുഭവിക്കേണ്ടിവരുമെന്നും. ചൈനയും, ബംഗ്ലാദേശും തമ്മിലുള്ള ഉഭയക്ഷി ബന്ധം പതിയെ ഇല്ലാതാകുമെന്നും ലി പറയുന്നു.

ALSO READ : കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബം​ഗ്ലാദേശിലും സ്ഥിരീകരിച്ചു

ബംഗ്ലാദേശ് ക്വാഡിൽ ഒരു തരത്തിലും  പങ്കാളിയാകണമെന്ന് ചൈന ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിൽ ബംഗ്ലാദേശ് കൂടി എത്തിയാൽ ചൈനക്ക് മേഖലയിൽ പിടിച്ച് നിൽക്കാനാവില്ലെന്നതാണ് സത്യം. ഇതാണ് ചൈന ഇതിനെ എതിർക്കുന്നതും.

ALSO READ : Covid 19 വൈറസ് വായുവിലൂടെയും പകരാം; 6 അടി ദൂരത്തിനപ്പുറവും രോഗം പകരാൻ സാധ്യത

എന്താണ് ക്വാഡ് സഖ്യം

Quadrilateral Security Dialogue അഥവാ quad എന്നാണ്  പൂർണമായ പേര്. 2017-ലാണ് ക്വാഡ് സഖ്യം രൂപീകരിച്ചത്. ഇന്തോ-പസഫിക് ഉൾപ്പെടെയുള്ള മേഖലകളിൽ ചൈനീസ് കടന്നു കയറ്റം വർധിച്ച് സാഹചര്യത്തിൽ ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ചൈനക്കെതിരെ ക്വാഡ് സഖ്യം രൂപീകരിച്ചത്. നിലവിൽ ഇന്ത്യയും, ബംഗ്ലാദേശും തമ്മിൽ ശക്തമായ ബന്ധമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് സഖ്യത്തിൽ ചേരുന്നതിനെതിരെ ചൈന രംഗത്ത് വന്നിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

TRENDING TOPICS


   
  
 
 
 
 
 
 
 

Download the Noteica : Indiloves Trends App from